Wednesday, March 7, 2012

നിലവിലില്ലാത്ത ഇമെയില്‍ അഡ്രസുകള്‍ പരിശോധിക്കാന്‍ veryfy-email

0 comments
നിങ്ങളുടെ ഒരു പഴയ സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ തപ്പിപ്പിടിച്ച് വല്ല അത്യാവശ്യത്തിനും വിളിക്കുമ്പോള്‍ നമ്പര്‍ നിലവിലില്ല എന്ന അറിയിപ്പ് കേള്‍ക്കുന്നത് ഇന്ന് അസാധാരണമല്ല. ആള്‍ക്കാള്‍ ഇടക്കിടെ മൊബൈല്‍ നമ്പറുകള്‍ മാറ്റുന്നതാണ് ഇതിന് കാരണം. അതുപൊലെത്തന്നെയാണ് ഇമെയില്‍ അഡ്രസുകളുടെയും കാര്യം. ഇമെയില്‍ വിലാസം സീരിയസായി എടുക്കാത്ത പലരും തരംപോലെ പലവിലാസങ്ങള്‍ ഉണ്ടാക്കുന്നു. ആയതുകൊണ്ടുതന്നെ പല വിലാസങ്ങളും ഇപ്പോള്‍ നിലവിലില്ലാത്തതോ തുറക്കാതിരിക്കുന്നവയോ ആണ്. അതുപോലെത്തന്നെ ഒരു പ്രാവശ്യം അഡ്രസ് തെറ്റി നിങ്ങള്‍ അടിച്ചാലും ആ വിലാസം അഡ്രസ് ബുക്കില്‍ സെവ് ചെയ്യപ്പെടുന്നു. യഥാര്‍ത്ഥ ഇമെയില്‍ അഡ്രസി
ന്റെ കൂടെ ഈ തെറ്റായ അഡ്രസ് കൂടി കാണപ്പെടുന്നതിനാല്‍ പലപ്പോഴും ഇത് അറിയാതെ ഉപയോഗിക്കപ്പെടുകയും ചെയ്യും. മെയിലുകള്‍ തിരിച്ചുവരുമ്പോള്‍ മാത്രമാണ് ഈ കാര്യം നാം അറിയുന്നത്.
ഈ പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങളുടെ ഇമെയില്‍ അഡ്രസ് ബുക്കിലുള്ള എല്ലാ വിലാസങ്ങളും ഇപ്പോഴും നിലവിലുള്ളതാണോ അല്ലയോ എന്ന് ഇപ്പോള്‍ വെബ്‌സൈറ്റിന്റെ സഹായത്തോടെ കണ്ടുപിടിക്കാം.
veryfy-email.org, www.verifyemailaddress.org എന്നീ വെബ്‌സൈറ്റുകള്‍ ഈ ആവശ്യത്തിനുള്ളതാണ്. വെബ്‌സൈറ്റിലെ വെരിഫൈ ബോക്‌സില്‍ ഇമെയില്‍ അഡ്രസ് നല്‍കിയാല്‍ ഇത് യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന് നമുക്ക്് അറിയാന്‍ കഴിയും.
veryfy-email.org സൈറ്റില്‍ നിന്ന് പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അഡ്രസ് ബുക്കിലെ മുഴുവന്‍ അഡ്രസുകളെയും ഇപ്രകാരം പരിശോധിക്കാന്‍ സാധിക്കും. വിന്‍ഡോസ് അഡ്രസ്സ് ബുക്ക് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് തുടങ്ങിയവയുടെ അഡ്രസ് ബുക്കുകളും പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്. അഡ്രസ് ബുക്കില്‍ നിന്ന് പ്രവര്‍ത്തനക്ഷമമല്ലാത്ത അഡ്രസുകള്‍ തനിയെ മാറ്റാനും പറ്റും.
ന്നാല്‍ ഇതൊരു സൗജന്യ ആപ്ലിക്കേഷനല്ല. എങ്കിലും ഒരു ട്രയല്‍ എന്ന നിലയ്ക്ക് കുറച്ചുദിവസങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം. അതിന്‌ശേഷം പണം നല്‍കേണ്ടിവരും.


Leave a Reply