Thursday, March 29, 2012

മലബാറിന്റെ രുചിയറിയാന്‍ ഫുഡ് ഓഫ മലബാര്‍

1 comments





ബോംബെ ഹോട്ടലിലെ ചിക്കന്‍ ബിരിയാണി, പാരഗണിലെ ബീഫ് ബിരിയാണി, കോഴിക്കോടന്‍ ഹല്‍വ, കാലിക്കറ്റ് കിച്ചണിലെ കോഴി നിറച്ചത്, അമ്മ ഫിഷ് കറി ഇവയെല്ലാംകേള്‍ക്കും ഏതൊരാളുടെയും നാവില്‍ വെള്ളം നിറയുമെന്ന് തീര്‍ച്ച. ഭക്ഷണപ്രിയനാണെങ്കില്‍ കാര്യം പറയുകയും വേണ്ട.
ഭക്ഷപ്പെരുമയുടെ കാര്യത്തില്‍ മലബാര്‍ പ്രത്യേകിച്ചും കോഴിക്കോടിന്റെയും കണ്ണൂരിന്റെയും പേരും പെരുമയും ഒന്നുവേറെത്തന്നെയാണ്. പല ലോകപ്രശസ്തരും കോഴിക്കോട് വരുമ്പോള്‍ ഇവിടത്തെ നാടന്‍ ഭക്ഷണങ്ങള്‍ പ്രത്യേകമായി വാങ്ങിക്കഴിക്കുന്നതും ഈ പെരുമകൊണ്ടുതന്നെയാണ്.

ചിക്കന്‍ ശര്‍ക്ക, ഗോതമ്പ് പൊറാട്ട, നെയ്‌ച്ചോറ്്, ചിക്കന്‍ സൂപ്പ്, നാടന്‍ വിഭവങ്ങളായ
പത്തല്‍ ഇറച്ചിക്കറി, മീന്‍ മുട്ട ഫ്രൈ, പുട്ടും മട്ടന്‍ ചാപ്‌സും, തരി കാച്ചിയത്, തലശ്ശേരി ബരിയാണി, കപ്പ ബോട്ടി തുടങ്ങിയ മലബാറിന്റെതായ ഒട്ടനവധി വിഭവങ്ങളുടെ പേരുകള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇവയെല്ലാം രുചിച്ചു നോക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. കാരണം പലപ്പോഴും ഇത് എവിടെ കിട്ടുമെന്ന് അറിയാത്തതുകൊണ്ടുതന്നെയാണ്. മലബാറിന് പുറത്തുനിന്ന് വരുന്നവര്‍ക്കാണ് ഈ ബുദ്ധിമുട്ട് ഏറെയുള്ളത്.


മലബാറിന്റെ ഈ രുചിപ്പെരുമയെ ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്ന ഒരു സ്‌പെഷ്യല്‍ വെബ്‌സൈറ്റാണ് foodofmalabar.com പേരുപോലെത്തന്നെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ മലബാര്‍ ഏരിയയിലെ പ്രശസ്തമായ ഭക്ഷണവിഭവങ്ങളാണ് ഈ സൈറ്റ് നിങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നത്.


പതിവ് കുക്കറി വെബ്‌സൈറ്റുകളില്‍ വിഭവം എങ്ങിനെ ഉണ്ടാക്കണമെന്ന് പഠിപ്പിക്കുമ്പോള്‍ അതില്‍ നിന്നും വിത്യസ്തമായി ഓരോ ഭക്ഷണ വിഭവങ്ങളും എവിടെ കിട്ടുമെന്ന വിവരം നല്‍കിക്കൊണ്ടാണ് ഈസൈറ്റ് വിത്യസ്തമാവുന്നത്. വിഭവങ്ങളുടെ പേരും അവയുടെ മനോഹര ചിത്രങ്ങളും അടങ്ങിയ വെബ്‌സൈറ്റ് ഇവ ഓരോന്നും ഏതൊക്കെ സ്ഥലങ്ങളില്‍ ലഭ്യമാവും എന്നും ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കാണിച്ചുതരുന്നു. ഏതു സ്ഥലത്താണ് ഹോട്ടല്‍ നില്‍ക്കുന്നതെന്നും അവയിലേക്കെത്താനുള്ള വഴികളും സൈറ്റില്‍
നിന്ന് വ്യക്തമായി മനസ്സിലാക്കാം.

ബോംബെ ഹോട്ടലിലെ ചിക്കന്‍ ബിരിയാണി, കാലിക്കറ്റ് കിച്ചണിലെ കോഴി നിറച്ചത്, അമ്മ ഫിഷ് കറി തുടങ്ങി ചില ഹോട്ടലുകള്‍ അല്ലെങ്കില്‍ തട്ടുകടകള്‍ ചില വിഭവങ്ങളുടെ കാര്യത്തില്‍ പ്രശസ്തമായിരിക്കും. അത്തരം വിഭവങ്ങളുടെ കാര്യത്തില്‍ ആ വിഭവം തയ്യാറാക്കുന്നതില്‍ പ്രശസ്തമായ സ്ഥലമാണ് നിങ്ങള്‍ക്കായി നിര്‍ദ്ദേശിക്കുന്നത്. അതുപോലെ ആ ഹോട്ടലില്‍ ഉണ്ടാക്കുന്ന മറ്റു പ്രശസ്തമായ വിഭവങ്ങളെപ്പറ്റിയും സൈറ്റ് വിവരണം നല്‍കുന്നു. കൂടാതെ ഭക്ഷണത്തെപ്പറ്റിയുള്ള ചെറുവിവരണവും. ഒരു വിഭവത്തിന്റെ കാര്യത്തില്‍ ഒന്നിലധികം ഹോട്ടലുകള്‍ പ്രശസ്തരാണെങ്കില്‍ അവയുടെയെല്ലാം പേരുകളും സൈറ്റില്‍ ലഭ്യമാണ്.
ഇനി ഇഷ്ടപ്പെട്ട ഭക്ഷണം എവിടെ കിട്ടുമെന്നോര്‍ത്ത് വിഷമിക്കണ്ട...
വെബ്‌സൈറ്റ് വിളിക്കൂ.. വണ്ടിയെടുക്കൂ... കുതിക്കൂ... കഴിക്കൂ...


Shree

One Response so far

  1. Unknown says:

    വണ്ടിയെടുക്കൂ... കുതിക്കൂ... കഴിക്കൂ................adipoly....

Leave a Reply