Saturday, March 17, 2012

മരുന്നുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍...medguideindia

0 comments
നാം പലപ്പോഴായി കേള്‍ക്കുന്നതോ അല്ലെങ്കില്‍ സ്വയം തോന്നുന്നതോ ആയ സംശയമാണ് ചില ഡോക്ടര്‍മാര്‍ വിലകൂടിയ മരുന്നുകള്‍ എഴുതുന്നു എന്നത്. പലപ്പോഴും ഇത് സത്യമാവാറുമുണ്ട്.
അതുപോലെത്തന്നെ ചില മരുന്നുകള്‍ എന്തിനാണ് എന്നും അവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന വില കുറഞ്ഞതോ അല്ലെങ്കില്‍ മറ്റു കമ്പനികളുടെയോ മരുന്നുകള്‍ ഉണ്ടോ എന്നിങ്ങനെ ഒരു പാട് സംശയങ്ങള്‍ ഉണ്ടാവാറുണ്ട്. കാരണം ചില മരുന്നുകള്‍ ചില കടകളില്‍ മാത്രമേ ലഭി
ക്കുകയുള്ളൂ. അത് ചിലപ്പോള്‍ ദൂരെയുള്ള ഡോക്ടറുടെ വീടിനടുത്തുള്ള കടയിലാണെങ്കില്‍ അതിനായി അവിടേക്ക് പോവേണ്ടിവരും.
ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ജനങ്ങളെ സഹായിക്കാനായി സര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ച വെബ്‌സൈറ്റാണ് http://medguideindia.com/. മരുന്നുകളുടെ വിവിധ ബ്രാന്‍ഡുകള്‍, അവയുടെ കമ്പനികള്‍, നിര്‍മാണം, വിപണനം, വില നിലവാരം എന്നിവയെക്കുറിച്ചെല്ലാം വെബ്‌സൈറ്റ് വിവരിക്കുന്നു. ഒരേ തരത്തിലുള്ള വിവിധ കമ്പനികളുടെ മരുന്നുകള്‍ അവയുടെ വില നിലവാരം എന്നിവയെക്കുറിച്ചെല്ലാമുള്ള അറിവുകള്‍ സൈറ്റ് നല്‍കുന്നുണ്ട്.
അതുകൂടാതെ നിരോധിച്ച മരുന്നുകള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയെക്കുറിച്ചെല്ലാം സൈറ്റില്‍ വിവരിക്കുന്നുണ്ട്.

മരുന്നുകളുടെ ഉപയോഗം വില മറ്റു ബ്രാന്‍ഡുകള്‍ എന്നിവയെക്കുറിച്ച് എസ്.എം.എസ് ആയി വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനം വെബ്‌സൈറ്റിലുണ്ട്.




Leave a Reply