കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ കുറവാണ്. ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യാനാണ് പുതിയ തലമുറയിലുള്ളവര്‍ കൂടുതലും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത്.
ഏതു രീതിയിലാണെങ്കിലും കമ്പ്യൂട്ടര്‍ പുതുതായി ഉപയോഗിക്കുന്നവരെ കുഴക്കുന്ന ഒരു പ്രധാന പ്രശ്‌നം ടൈപ്പിങ് തന്നെയാണ്. ചൂണ്ടുവിരലുകള്‍ മാത്രം ഉപയോഗിച്ച് അക്ഷരങ്ങള്‍ തപ്പിപ്പിടിച്ച്
എന്നാല്‍ എന്തിനും ഏതിനും ഇന്റര്‍നെറ്റുള്ള ഈ കാലത്ത് സൗജന്യമായി ഓണ്‍ലൈനായി ടൈപ്പിങ് പഠിപ്പിക്കുന്ന വെബ്‌സൈറ്റാണ് keybr.com. സോഫ്റ്റ്‌വെയര്‍ ആവശ്യമില്ലാതെ പൂര്‍ണമായും ഓണ്‍ലൈനായി തന്നെ ടൈപ്പിങ് പരിശീലനം ഈ സൈറ്റ് നല്‍കുന്നു.ടൈപ്പ് ചെയ്യുന്നത് ബാങ്കുകളിലടക്കം ഇപ്പോഴും കാണാവുന്നതാണ്. വേഗത്തിലുള്ള ടൈപ്പിങ് എന്നത് ഇത്തരക്കാര്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്. ഇത്തരക്കാരെ സഹായിക്കാനായി പലതരം സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ പലതിനും പണം കൊടുക്കേണ്ടതുമുണ്ട്.
ഓരോ വിരലുകള്‍കൊണ്ടും ടൈപ്പ് ചെയ്യേണ്ട അക്ഷരങ്ങള്‍ ഏതെന്നും ടൈപ്പിങ്ങിനിടെ വരുന്ന തെറ്റുകള്‍ എത്രയെന്നും ടൈപ്പിങ് സ്്പീഡ് എത്രയെന്നുമൊക്കെ വെബ്‌സൈറ്റ് അപ്പപ്പോള്‍ തന്നെ നമുക്ക് വിവരം തരും.
മറ്റുള്ള ടൈപ്പിങ് സോഫ്റ്റ്‌വെയറുകളില്‍ നിന്നും വിത്യസ്തമായി ബോറടിപ്പിക്കുന്ന അക്ഷ
രക്കൂട്ടങ്ങളില്‍ നിന്നും മാറി എളുപ്പമുള്ള വാക്കുകള്‍ തന്നെ ടൈപ്പ് ചെയ്യാന്‍ തുടക്കത്തില്‍ത്തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടാതെ ടൈപ്പിങ് എളുപ്പത്തിലാക്കാനാവശ്യമായ മറ്റു മാര്‍ഗ നിര്‍ദ്ദേശങ്ങളും സൈറ്റില്‍ വിവരിക്കുന്നുണ്ട്.