അവധിക്കാലം തീരാറായി.അതുകൊണ്ടുതന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കുകളും ഏറുകയാണ്. വേനലവധി സമയങ്ങളില്‍ കുടുംബവും കൂട്ടുകാരുമൊത്തുള്ള ഒരു വിനോദ യാത്ര ഇന്ന് ലോകമെമ്പാടും പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍ സാധാരണമായിരിക്കുന്നു.
വിനോദ സഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്കായി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഒട്ടനവധി സൈറ്റുകളും സ്ഥാപനങ്ങളും നിലവിലുണ്ടെങ്കിലും അതില്‍ നിന്നും വിത്യസ്തമായ രീതിയില്‍ വിക്കിവെബ്‌സൈറ്റുകളുടെ മാതൃകയില്‍ 26000ത്തോളം വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വെബ്‌സൈറ്റാണ് wikitravel.org
ഓരോ രാജ്യത്തിന്റെയും വിവരങ്ങള തരംതിരിച്ച് ഈ സൈറ്റില്‍ നല്‍കിയിരിക്കുന്നു. കാണാനാഗ്രഹിക്കുന്ന സ്ഥലത്തിന്റെ പേരു നല്‍കി തിരഞ്ഞാലും അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.
ഓരോ രാജ്യത്തെയും പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, അവിടത്തെ ഭൂപ്രകൃതി, അവിടേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങി ഒരു വിനോദസഞ്ചാരത്തിനാവശ്യമായ എല്ലാവിവരങ്ങളും ഇതില്‍ ലഭ്യമാണ്.
ഓരോ മാസവും മികച്ചസ്ഥലങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക വിവരണം ഹോംപേജില്‍ തന്നെ ലഭ്യമാണ്. വിനോദ യാത്രാ അനുഭവങ്ങള്‍ പങ്കുവെക്കുകയും മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും. കൂടാതെ നിങ്ങളുടെ അറിവിലുള്ള സ്ഥലങ്ങളെപ്പറ്റി സൈറ്റിലേക്ക് അറിവുകള്‍നല്‍കുകയുമാവാം.