ഒരുപാട് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നവരും ഉപയോഗിക്കുന്നവരുമാണ് നാം. പല കമ്പനികളും തങ്ങളുടെ ഉപകരണങ്ങള്‍ക്ക് പ്രത്യേകമായ പലസൗകര്യങ്ങളും ചേര്‍ത്താണ് വിപണിയില്‍ ഇറക്കുന്നത്.
ഉദാഹരണത്തിന് ഒരു ഡിവിഡി പ്ലെയറില്‍ പല രീതിയിലുള്ള ശബ്ദക്രമീകരണങ്ങളും നടത്താനാവും. നിലവിലുള്ള ക്രമീകരണങ്ങള്‍ക്ക് പുറമേ സ്വമേധയാ ചെയ്യേണ്ട ഇത്തരം ക്രമീകരണങ്ങളെപ്പറ്റി ഡീലര്‍ പറഞ്ഞുതരണമെന്നില്ല.
അതുപോലെ ഒരു മൊബൈല്‍ വാങ്ങിയാല്‍ പലരും ഫോള്‍വിളിക്കാനും സ്വീകരിക്കാനും മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അതിനുള്ളിലെ ഇന്റര്‍നെറ്റ്, ജിപി.എസ്, വോയ്‌സ് കമാന്‍ഡ് തുടങ്ങിയ പല സൗകര്യങ്ങളും പലരും അറിയാറില്ല. അതുപോലെ ഉപകരണത്തിന് സംഭവിക്കുന്ന കൊച്ചുകൊച്ചു തകരാറുകള്‍ പരിഹരിക്കാനും പലര്‍ക്കും സ്വന്തമായി കഴിയാറില്ല.
ഇത്തരം കാര്യങ്ങളെല്ലാം വിവരിക്കുന്ന ഒരു പുസ്തകമാണ് മാന്വല്‍(കൈപ്പുസ്തകം). ഈ പുസ്തകം ഏത് ഉപകരണം വാങ്ങുമ്പോഴും അതിന്റെ കൂടെ ലഭ്യമാവുന്ന ഒന്നാണ്. നമ്മുടെ അശ്രദ്ധകൊണ്ട്് ഇത് പലപ്പോഴും ന്ഷ്ടപ്പെടുകയാണ് ചെയ്യാറ്. ചിലപ്പോള്‍ ഉപകരണം റിപ്പയര്‍ ചെയ്യാന്‍ വരുന്നവരും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇത്തരം പുസ്തകം ആവശ്യപ്പെടാറുണ്ട്. നമുക്ക് പരിചിതമല്ലാത്ത ഏതു ഉപകരണവും ഇപ്രകാരം മാന്വല്‍ നോക്കി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ്.
ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കാന്‍ കാരണം ചിലപ്പോഴൊക്കെ വളരെ അത്യാവശ്യമെന്ന് തോന്നുന്ന ഈ പുസ്തകം അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടാല്‍ അത് തിരിച്ച് ലഭിക്കാനുള്ള ഒരു വൈബ്‌സൈറ്റാണ് www.usersmanualguide.com
നിലവില്‍ വിപണിയില്‍ ലഭ്യമായ Panasonic, Sharp, Casio, Yamaha Audio, Funai, ICOM. Philips, Motorol, Samsung, Sanyo തുടങ്ങി ഒട്ടനവധി കമ്പനികളുടെ എല്ലാത്തരം ഉപകരണങ്ങളുടെയും യൂസര്‍ മാന്വവല്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ് തുറന്ന ശേഷം ആവശ്യമുള്ള നിലവില്‍ ലഭ്യമായിരിക്കുന്ന കമ്പനികളുടെ ഉപകരണങ്ങുളടെ പേരില്‍ ക്ലിക് ചെയ്താല്‍ വിത്യസ്ത ഭാഷകളിലുള്ള മാന്വലുകള്‍ ലിസ്റ്റുചെയ്യും. നമുക്കാവശ്യമുള്ള ഭാഷ സെലക്്ട് ചെയ്താല്‍ അതിന്റെ പിഡിഎഫ് ഫോര്‍മാറ്റിലുള്ള ഫയല്‍ ഡൗണ്‍ലോഡ് ആവുന്നതാണ്.
ഇതേപോലെ യൂസ്വര്‍ മാന്വവല്‍സ് ലഭ്യമാക്കുന്ന മറ്റൊരു സൈറ്റാണ് http://www.manualsonline.com