Wednesday, March 7, 2012

ഓണ്‍ലൈന്‍ ചിത്രരചനാ പഠനത്തിന് hamtoons.com

1 comments

നീന്തല്‍ വരെ തപാലിലും ഓണ്‍ലൈനിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ചിത്രംവര എന്തുകൊണ്ട് ഈ രീതിയില്‍ പഠിച്ചുകൂടാ. ചിത്രംവര പഠിക്കാനുള്ള പുസ്തകങ്ങള്‍ നേരത്തെ തന്നെ നമുക്ക് ലഭ്യമാണ്.
ചിത്രകലയില്‍ താത്പര്യമുള്ളവര്‍ക്ക് ചിത്രകല പഠിക്കുന്നതിന് മലയാളഭാഷയില്‍ ഒരുവെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നു. ഹാംടൂണ്‍സ്.കോം(hamtoons.com) എന്നാണ് ഈ സൈറ്റിന്റെ പേര്.
ചിത്രകലയുടെ അടിസ്ഥാന സംഗതികള്‍ തുടങ്ങി തികച്ചും പ്രൊഫഷണലായി വരക്കാനുള്ള മാര്‍ഗങ്ങള്‍ വരെ ഈ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിവിധ തരത്തിലുള്ള ചിത്രരചനാ രീതികള്‍, വരക്കാ
നുപയോഗിക്കുന്ന ഉപകരണങ്ങള്‍, ചിത്രരചനയുടെ നിയമങ്ങള്‍, ലൈറ്റ് ആന്‍ഡ് ഷേഡ് വരകള്‍ തുടങ്ങിയവയെല്ലാം വിവരിക്കുന്നു.
ജലഛായം, ഓയില്‍ പെയിന്റിങ്, കാര്‍ട്ടൂണ്‍ എന്നീ വിഭാഗങ്ങളെപ്പറ്റിയും ഈ ഓണ്‍ലൈന്‍ സൈറ്റില്‍ വിവരിക്കുന്നുണ്ട്.

തുടക്കക്കാര്‍ക്കും ചിത്രകല പഠിച്ചവര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ സൈറ്റില്‍ അംഗങ്ങളാവുന്നവര്‍ക്ക് വീഡിയോ ക്ലിപ്പുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ അധികമായി ലഭിക്കും.
ഇപ്പോള്‍ ചിത്രരചനയില്‍ മാത്രമാണ് പരിശീലനമെങ്കിലും ഭാവിയില്‍ ഗ്രാഫിക് ഡിസൈന്‍, വെബ്ഡിസൈന്‍, ഫഌഷ് ആനിമേഷന്‍ എന്നിവയിലും പരിശീലനം നല്‍കാന്‍ ഇവര്‍ക്ക് പരിപാടിയുണ്ട്.




One Response so far

  1. Anonymous says:

    Very Good

Leave a Reply