ഉദാഹരത്തിന് താങ്കള്‍ ഫോട്ടോഗ്രഫി വിഭാഗം തിരഞ്ഞെടുത്താല്‍ ഫോട്ടോഗ്രഫി വിഷയം കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളെപ്പറ്റി താങ്കളെ അറിയിച്ചുകൊണ്ടിരിക്കും. വെബ്‌സൈറ്റില്‍ കയറി മുകള്‍ഭാഗത്തുള്ള 'സ്റ്റബിള്‍' ബട്ടണ്‍ ക്ലിക്ക് ചെയ്താലും പുതിയ സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കും. ഓരോ സൈറ്റുകളും സന്ദര്‍ശിച്ചശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇഷ്ടങ്ങളും രേഖപ്പെടുത്താനുമുള്ള നിര്‍ദ്ദേശവും ഈ സൈറ്റ് നല്‍കുന്നുണ്ട്. ഇപ്രകാരം ചെയ്യുന്നതിലൂടെ താങ്കളുടെ ഇഷ്ടങ്ങള്‍ കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കാന്‍ സൈറ്റിന് സാധിക്കുന്നു.
ഇരുപത് മില്യണ്‍ അംഗങ്ങള്‍ ഇതിനകം ഈ സൈറ്റില്‍ അംഗങ്ങളായിക്കഴിഞ്ഞു. 2001ലാണ് വെബ്‌സൈറ്റ് നിലവില്‍ വന്നത്. ലോകത്തിലെ മികച്ച വെബ്‌സൈറ്റുകളില്‍ ഒന്നായാണ് ഇതിനെ കരുതുന്നത്. അലക്‌സാ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്താണ് ഈ വെബ്‌സൈറ്റ് നിലകൊള്ളുന്നത്.
