Saturday, June 2, 2012

ബാങ്ക്‌വായ്പാ സംബന്ധമായ വിവരങ്ങള്‍ ഇനി ഓണ്‍ലൈനിലും അറിയാം

0 comments

 രൂപയുടെ മൂല്യം ഇടിയുകയും പണപ്പെരുപ്പം റോക്കറ്റുപോലെ കുതിച്ചുയരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ അടിക്കടി മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നു. 
ഇന്ന് ബാങ്കുകളില്‍ നിന്ന് ലോണുകള്‍ വാങ്ങാത്തവര്‍ കുറവായിരിക്കും. പുതിയ വീടുണ്ടാക്കാനോ, മറ്റു കെട്ടിടങ്ങള്‍ പണിയാനോ, വ്യാപാര സ്ഥാപനം തുടങ്ങാനോ എന്നുവേണ്ട പഠിക്കാനും കാറുവാങ്ങാനും വരെ ലോണ്‍ അന്വേഷിച്ച് നടക്കുന്നവരാണ് നാം. അപ്പോള്‍ പലിശ നിരക്കില്‍ വരുന്ന ഈ മാറ്റങ്ങള്‍കാരണം സാധാരണക്കാരന്റെ കുടുംബ ബജറ്റില്‍ വന്‍ ബാധ്യതയാണ് ഉണ്ടാക്കുന്നത്. 
ഇപ്രകാരം അടിക്കടിയുണ്ടാകുന്ന പലിശ നിരക്ക് വര്‍ധനവിനും കുറവിനും അനുസരിച്ച് വായ്പാ പലിശയിലും മാസ അടവുസംഖ്യയിലും വരുന്ന മാറ്റങ്ങള്‍ അറിയാന്‍ ഇനിമുതല്‍ ബാങ്കില്‍പോയി അന്വേഷിച്ചുബുദ്ധിമുട്ടണമെന്നില്ല. ഈ കാര്യത്തിനും നമ്മെ സഹായിക്കാന്‍ ഓണ്‍ലൈന്‍ റെഡി. 
സാമ്പത്തിക കാര്യങ്ങളെക്കുറിച്ച അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളിച്ച ഓണ്‍ലൈന്‍ ഫിനാന്‍ഷ്യല്‍ കാല്‍ക്കുലേറ്റര്‍ സംവിധാനം ഉള്ള വെബ്‌സൈറ്റാണ് റുട്ടിടാക്ക്.കോം rupeetalk.com
 മോഹനവാഗ്ദാനങ്ങളുമായി വരുന്ന പല പുത്തന്‍ബാങ്കുകാരുടെയും വലയില്‍ ചാടി സ്വകാര്യബാങ്കുകളില്‍ നിന്ന് കൂടിയ പലിശക്ക് ലോണ്‍ എടുക്കുന്നവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളബാങ്കുകളിലേക്ക് മാറാന്‍ ആഗ്രഹിക്കാറുണ്ട്. തങ്ങളുടെ ലോണ്‍ മറ്റൊരു പൊതുമേഖലാ ബാങ്കിലേക്കോ മറ്റേതെങ്കിലും കുറഞ്ഞ പലിശയുള്ള ബാങ്കിലേക്കോമാറ്റിയാല്‍ അടവുസംഖ്യയിലും പലിശയിലും വരുന്ന മാറ്റങ്ങളെക്കുറിച്ചറിയാനും ഈ സൈറ്റ് സഹായിക്കും.
കൂടാതെ പുതിയതായി ഒരുലോണ്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള ബാങ്കുകളുടെ ലോണുകളെപ്പറ്റിയും അവയുടെ പലിശ, അടവ് കാലാവധി തുടങ്ങിയവയെപ്പറ്റിയുമെല്ലാം അറിയാന്‍ ബാങ്കില്‍പോയി അന്വേഷിക്കണമെന്നില്ല അതിനും കൃത്യമായ വിവരങ്ങള്‍ വെബ്‌സൈറ്റ് നല്‍കും.
ലോണുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമേ വിനിമയ നിരക്ക്, റിട്ടയര്‍മെന്റ് കാല്‍ക്കുലേഷന്‍, ഇന്‍കം ടാക്‌സ് കാല്‍ക്കുലേഷന്‍, മൂച്ച്യല്‍ഫണ്ട് തുടങ്ങിയ സേവനങ്ങളും ഈ വെബ്‌സൈറ്റ് നല്‍കുന്നു. കൂടാതെ നിങ്ങളുടെ സംശയങ്ങള്‍ക്ക്് മറുപടിയായി ഏതുസമയവും വിളിക്കാവുന്ന കാള്‍ സെന്റര്‍ നമ്പറും വെബ്‌സൈറ്റ് നല്‍കുന്നുണ്ട്. മാത്രമല്ല എസ്.എം.എസിലൂടെയും വിവരങ്ങള്‍ അറിയാവുന്നതാണ്. 
 ഇത്തരം സേവനങ്ങള്‍ നല്‍കുന്ന മറ്റു രണ്ട് വെബ്‌സൈറ്റുകളാണ് apnapaisa.com bankbazaar.com

Leave a Reply