Friday, April 6, 2012

ഇഷ്ടപ്പെട്ട വെബ്‌സൈറ്റുകള്‍ തിരഞ്ഞുപിടിക്കാന്‍...

0 comments

  ന്റര്‍നെറ്റ് എന്ന അണ്ഠകടാഹത്തില്‍ ഇപ്പോള്‍കോടിക്കണക്കിന് വെബ്‌സൈറ്റുകളാണ് നിലവിലുള്ളത്. ദിനംപ്രതിയെന്നവണ്ണം പുതിയ പുതിയ സൈറ്റുകള്‍ രംഗപ്രവേശനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ വിവരവിജ്ഞാനകോശം ഇപ്പോള്‍ ഇന്റര്‍നെറ്റായി മാറിയിരിക്കുകയാണല്ലോ. എന്തിനും ഏതിനും ഇന്റര്‍നെറ്റിലാണ് ഇപ്പോള്‍ പരതുന്നത്. എന്നാല്‍ അണ്ഠകടാഹത്തിലെ കോടാനുകോടി വെബ്‌സൈറ്റുകളില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ എങ്ങിനെ തിരഞ്ഞുകണ്ടുപിടിക്കും. വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. 
 ഗൂഗിള്‍, യാഹു തുടങ്ങിയ സെര്‍ച്ച് എന്‍ജിനുകള്‍ കുറച്ചൊക്കെ സഹായകമാണ് എന്നാല്‍ സെര്‍ച്ച റിസള്‍ട്ട് ആയി വരുന്ന ആയിരക്കണക്കിന് സൈറ്റുകളില്‍ നിന്ന് നമുക്ക് ആവശ്യമുള്ളവ എങ്ങിനെ തിരഞ്ഞെടുക്കും. പലതും ചിലപ്പോള്‍ നമ്മെ പറ്റിക്കുന്നതോ അപകടത്തില്‍പ്പെടുത്തുന്നതോ ആയ സൈറ്റുകളായിരിക്കും. മാത്രമല്ല ഇവയിലൊന്നും ലിസ്റ്റ് ചെയ്യാത്ത അനേകം സൈറ്റുകള്‍ വേറെയുമുണ്ടാവാം.  ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാവുന്ന ഒരു വെബ്‌സൈറ്റാണ് http://www.stumbleupon.com. 
 ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ ഇഷ്ടങ്ങള്‍ അതില്‍ രേഖപ്പെടുത്താവുന്നതാണ്.  ഫോട്ടോഗ്രാഫി, ആര്‍ട്‌സ്, ഹ്യൂമര്‍, ടെക്‌നോളജി, സിനിമ, സയന്‍സ്, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് തങ്ങളുടെ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ഇപ്രകാരം താത്പര്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ പിന്നെ അതാതു വിഷയങ്ങളിലെ വെബ്‌സൈറ്റുകള്‍ തിരഞ്ഞുപിടിച്ച് വെബ്‌സൈറ്റ് താങ്കളെ വിവരം അറിയിച്ചുകൊണ്ടിരിക്കും. വെബ്‌സൈറ്റുകള്‍ മാത്രമല്ല ചിത്രങ്ങള്‍ വീഡിയോ എന്നിവയെക്കുറിച്ചും നിങ്ങള്‍ക്ക് വിവരം ലഭിച്ചുകൊണ്ടിരിക്കും.
 ഉദാഹരത്തിന് താങ്കള്‍ ഫോട്ടോഗ്രഫി വിഭാഗം തിരഞ്ഞെടുത്താല്‍ ഫോട്ടോഗ്രഫി വിഷയം കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളെപ്പറ്റി താങ്കളെ അറിയിച്ചുകൊണ്ടിരിക്കും. വെബ്‌സൈറ്റില്‍ കയറി മുകള്‍ഭാഗത്തുള്ള 'സ്റ്റബിള്‍' ബട്ടണ്‍ ക്ലിക്ക് ചെയ്താലും പുതിയ സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കും. ഓരോ സൈറ്റുകളും സന്ദര്‍ശിച്ചശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇഷ്ടങ്ങളും രേഖപ്പെടുത്താനുമുള്ള നിര്‍ദ്ദേശവും ഈ സൈറ്റ് നല്‍കുന്നുണ്ട്. ഇപ്രകാരം ചെയ്യുന്നതിലൂടെ താങ്കളുടെ ഇഷ്ടങ്ങള്‍ കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കാന്‍ സൈറ്റിന് സാധിക്കുന്നു. 
ഇരുപത് മില്യണ്‍ അംഗങ്ങള്‍ ഇതിനകം ഈ സൈറ്റില്‍ അംഗങ്ങളായിക്കഴിഞ്ഞു. 2001ലാണ് വെബ്‌സൈറ്റ് നിലവില്‍ വന്നത്. ലോകത്തിലെ മികച്ച വെബ്‌സൈറ്റുകളില്‍ ഒന്നായാണ് ഇതിനെ കരുതുന്നത്. അലക്‌സാ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്താണ് ഈ വെബ്‌സൈറ്റ് നിലകൊള്ളുന്നത്.


വെബ്‌സൈറ്റിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ വീഡിയോ കാണുക.



Leave a Reply