ഡിജിറ്റല്‍ ലോകത്തില്‍ വിവരങ്ങള്‍ കൈമാറുകയും സ്വീകരിക്കുകയും ചെയ്യുന്നത് പ്രധാനമായും ഫയലുകളുടെ രൂപത്തിലാണ്. ഒരു ചിത്രമാണെങ്കില്‍ അത് JPG, TIFF തുടങ്ങിയ ഫോര്‍മാറ്റുകളിലായിരിക്കും. അതുപോലെ ഡോക്യുമെന്റ് ഫയലുകള്‍ (ഉദാ. കത്തുകള്‍, അപേക്ഷകള്‍, ബയോഡാറ്റ തുടങ്ങിയവ) അതാതു സോഫ്റ്റ്‌വെയറുകള്‍ക്കനുസരിച്ചുള്ള ഫോര്‍മാറ്റുകളിലുമായിരിക്കും. ഉദാ. Doc, XLS, QXP, PDF, PM6. ജോലി ആവശ്യാര്‍ത്ഥമോ അല്ലെങ്കില്‍ ജോലിയുടെ ഭാഗമായോ ഇത്തരം പലരൂപത്തിലുള്ള ഫയലുകള്‍ നിത്യേന കൈകാര്യം ചെയ്യേണ്ടതായി വരാറുമുണ്ട്.
ഉദാ. നിങ്ങള്‍ ഒരു ബയോഡാറ്റയോ ജോലിക്കുള്ള അപേക്ഷയോ PageMaker എന്ന സോഫ്റ്റ്‌വെയറില്‍ ഉണ്ടാക്കുകയും അത് ജോലി ആവശ്യത്തിനായി ഇമെയില്‍ അയയ്ക്കുകയും ചെയ്യുമ്പോള്‍ ആ മെയില്‍ സ്വീകരിക്കുന്ന സ്ഥലത്ത് PageMaker എന്ന സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കില്‍ നിങ്ങള്‍ അയക്കുന്ന ഫയല്‍ തുറക്കാന്‍ കഴിയില്ല. ഇനി മൈക്രോസോഫ്റ്റ് വേര്‍ഡ് ഫയലാണെങ്കിലും അതിലും സ്വീകരിക്കുന്ന സ്ഥലത്ത് ആ സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കില്‍ തുറക്കാന്‍ കഴിയില്ല.
അതുപോലെ ഇന്റര്‍നെറ്റില്‍ നിന്നോ അല്ലെങ്കില്‍ മറ്റു സുഹൃത്തുക്കളില്‍ നിന്നോ ലഭിക്കുന്ന ഒരു വീഡിയോ ഫയല്‍ നമ്മുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ കാണാന്‍ പറ്റാത്ത സാഹചര്യവും പലര്‍ക്കുമുണ്ടാവാറുണ്ട്. ഇതെല്ലാം ആ ഫയലുകള്‍ തുറക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ അതാത് കമ്പ്യൂട്ടറിലോ മൊബൈലിലോ ഇല്ലാതിരിക്കുന്നതുകൊണ്ടാണ്.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഒട്ടനവധി കണ്‍വര്‍ട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. പലതും കാശുകൊടുത്തുവാങ്ങേണ്ടതുമാണ്. എന്നാല്‍ ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ഇല്ലാതെ ഫയലുകള്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ഒന്നിലധികം വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. സൗജന്യമായിട്ടാണ് ഇവയുടെ സേവനം. എപ്പോഴും എവിടെവെച്ചും നിയമപ്രശ്‌നങ്ങളില്ലാതെ ഇവ ഉപയോഗിക്കാം.
ഓഡിയോ വീഡിയോ ഇമേജ്, ഡോക്യുമെന്റ്, ഇബുക്ക്, ആര്‍ച്ചീവ്, ഹാഷ് ജനറേറ്റര്‍ തുടങ്ങിയ വിത്യസ്ത വിഭാഗങ്ങളിലുള്ള ഫയലുകളെയെല്ലാം കണ്‍വെര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണിത്. ഓരോ വിഭാഗത്തിലെയും ഫയലുകളെ ആ വിഭാഗത്തില്‍ത്തന്നെയുള്ള ഏതാണ്ടെല്ലാഫോര്‍മാറ്റിലേക്കും മാറ്റാന്‍ സഹായിക്കുന്നു.
ഡോക്യുമെന്റുകളെ ഇ-ബുക്ക് ഫോര്‍മാറ്റിലേക്കും ഓഡിയോ ഫയലുകളെ AAC, OGG വീഡിയോ ഫയലുകളെ VP8 തുടങ്ങിയവിലേക്കുമെല്ലാമുള്ള കണ്‍വെര്‍ഷന്‍ ഈ സൈറ്റില്‍ സാധ്യമാവുന്നു. വളരെ ഈസിയായിത്തന്നെ ഈ സൈറ്റില്‍ കണ്‍വെര്‍ഷന്‍ സാധ്യമാവുന്നു.
cometdocs.com
ഡോക്യുമെന്റ് ഫയലുകളെ കണ്‍വെര്‍ട്ട് ചെയ്യാനുള്ള വെബ്‌സൈറ്റാണിത്.
വേര്‍ഡ്, എക്‌സല്‍, പവര്‍പോയിന്റ്, എച്ച്.ടി.എം.എല്‍, ഡി.ഡബ്ല്യു.ജി, ഐ.എംജി, എക്‌സ്പി.എസ്. തുടങ്ങിയവ പി.ഡി.എഫ്. ഫോര്‍മാറ്റിലേക്കും തിരിച്ചും ഫയലുകളെ മാറ്റാന്‍ സഹായിക്കുന്നു.
വീഡിയോ ഫയലുകളും ഓഡിയോ ഫയലുകളും കണ്‍വെര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണ് ഇത്. യൂട്യൂബ് അടക്കമുള്ള വീഡിയോ വെബ്‌സൈറ്റുകളില്‍ നിന്ന് ഫയലുകള്‍ നേരിട്ട് കണ്‍വെര്‍ട്ട് ചെയ്തശേഷം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഈ സൈറ്റിലുണ്ട്. 3gp, 3g2, asf, avi, flv, mp3, mp4 തുടങ്ങി നിരവധി ഫയല്‍ ഫോര്‍മാറ്റിലേക്ക് ഈ സൈറ്റ് വഴി കണ്‍വെര്‍ട്ട് ചെയ്യാം.
ഡോളറിന്റെയും റിയാലിന്റെയും മറ്റും വിനിമയ നിരക്കുകള്‍ ഇന്ത്യന്‍ രൂപയിലും തിരിച്ചും അറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണിത്. ഏറ്റവും പുതിയ നിരക്കുകള്‍ തന്നെ ഉള്‍പ്പെടുത്തുന്ന ഈ സൈറ്റ് വ്യാപാരികള്‍ക്കും വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും വളരെ
ഉപകാരപ്രദമാണ്.





