ALT_IMG

ഇഷ്ടപ്പെട്ട വെബ്‌സൈറ്റുകള്‍ തിരഞ്ഞുപിടിക്കാന്‍...

ഇന്റര്‍നെറ്റ് എന്ന അണ്ഠകടാഹത്തില്‍ ഇപ്പോള്‍കോടിക്കണക്കിന് വെബ്‌സൈറ്റുകളാണ് നിലവിലുള്ളത്. ദിനംപ്രതിയെന്നവണ്ണം പുതിയ പുതിയ സൈറ്റുകള്‍ രംഗപ്രവേശനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു Readmore...

ALT_IMG

നിലവിലില്ലാത്ത ഇമെയില്‍ അഡ്രസുകള്‍ പരിശോധിക്കാന്‍ 2

നിങ്ങളുടെ ഒരു പഴയ സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ തപ്പിപ്പിടിച്ച് വല്ല അത്. ... Readmore..

Alt img

മരുന്നുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍...

നാം പലപ്പോഴായി കേള്‍ക്കുന്നതോ അല്ലെങ്കില്‍ സ്വയം തോന്നുന്നതോ ആയ സംശയമാണ് ചില ഡോക്ടര്‍മാര്‍ വിലകൂടിയ മരുന്നുകള്‍ എഴുതുന്നു എന്നത്... Readmore...

ALT_IMG

എളുപ്പത്തില്‍ ടൈപ്പിങ് പഠിക്കാന്‍

കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ കുറവാണ്. ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യാനാണ് പുതിയ തലമുറയിലുള്ളവര്‍ കൂടുതലും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത്. Readmore...

ALT_IMG

ജീവജാലകങ്ങളെക്കുറിച്ച് അറിയാന്‍ eol.org

ലോകം ഇന്ന് ഇന്റര്‍നെറ്റിലാണ് നിയന്ത്രിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. എല്ലാവിവരങ്ങളും പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.. Readmore...

Friday, June 29, 2012

ഓണ്‍ലൈന്‍ കണ്‍വെര്‍ഷന്‍ സൗജന്യമായി...

0 comments

ഡിജിറ്റല്‍ ലോകത്തില്‍ വിവരങ്ങള്‍ കൈമാറുകയും സ്വീകരിക്കുകയും ചെയ്യുന്നത് പ്രധാനമായും ഫയലുകളുടെ രൂപത്തിലാണ്. ഒരു ചിത്രമാണെങ്കില്‍ അത് JPG, TIFF തുടങ്ങിയ ഫോര്‍മാറ്റുകളിലായിരിക്കും. അതുപോലെ ഡോക്യുമെന്റ് ഫയലുകള്‍ (ഉദാ. കത്തുകള്‍, അപേക്ഷകള്‍,  ബയോഡാറ്റ തുടങ്ങിയവ) അതാതു സോഫ്റ്റ്‌വെയറുകള്‍ക്കനുസരിച്ചുള്ള ഫോര്‍മാറ്റുകളിലുമായിരിക്കും.  ഉദാ. Doc, XLS, QXP, PDF, PM6. ജോലി ആവശ്യാര്‍ത്ഥമോ അല്ലെങ്കില്‍ ജോലിയുടെ ഭാഗമായോ ഇത്തരം പലരൂപത്തിലുള്ള ഫയലുകള്‍ നിത്യേന കൈകാര്യം ചെയ്യേണ്ടതായി വരാറുമുണ്ട്. 
ഉദാ.  നിങ്ങള്‍ ഒരു ബയോഡാറ്റയോ ജോലിക്കുള്ള അപേക്ഷയോ PageMaker എന്ന സോഫ്റ്റ്‌വെയറില്‍ ഉണ്ടാക്കുകയും അത് ജോലി ആവശ്യത്തിനായി ഇമെയില്‍ അയയ്ക്കുകയും ചെയ്യുമ്പോള്‍ ആ മെയില്‍ സ്വീകരിക്കുന്ന സ്ഥലത്ത്  PageMaker എന്ന സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കില്‍ നിങ്ങള്‍ അയക്കുന്ന ഫയല്‍ തുറക്കാന്‍ കഴിയില്ല. ഇനി മൈക്രോസോഫ്റ്റ് വേര്‍ഡ് ഫയലാണെങ്കിലും അതിലും സ്വീകരിക്കുന്ന സ്ഥലത്ത് ആ സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കില്‍ തുറക്കാന്‍ കഴിയില്ല. 
അതുപോലെ ഇന്റര്‍നെറ്റില്‍ നിന്നോ അല്ലെങ്കില്‍ മറ്റു സുഹൃത്തുക്കളില്‍ നിന്നോ ലഭിക്കുന്ന ഒരു വീഡിയോ ഫയല്‍ നമ്മുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ കാണാന്‍ പറ്റാത്ത സാഹചര്യവും പലര്‍ക്കുമുണ്ടാവാറുണ്ട്. ഇതെല്ലാം ആ ഫയലുകള്‍ തുറക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ അതാത് കമ്പ്യൂട്ടറിലോ മൊബൈലിലോ ഇല്ലാതിരിക്കുന്നതുകൊണ്ടാണ്. 
 ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഒട്ടനവധി കണ്‍വര്‍ട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. പലതും കാശുകൊടുത്തുവാങ്ങേണ്ടതുമാണ്. എന്നാല്‍ ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ഇല്ലാതെ ഫയലുകള്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ഒന്നിലധികം വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. സൗജന്യമായിട്ടാണ് ഇവയുടെ സേവനം. എപ്പോഴും എവിടെവെച്ചും നിയമപ്രശ്‌നങ്ങളില്ലാതെ ഇവ ഉപയോഗിക്കാം.

ഓഡിയോ വീഡിയോ ഇമേജ്, ഡോക്യുമെന്റ്, ഇബുക്ക്, ആര്‍ച്ചീവ്, ഹാഷ് ജനറേറ്റര്‍ തുടങ്ങിയ വിത്യസ്ത വിഭാഗങ്ങളിലുള്ള ഫയലുകളെയെല്ലാം കണ്‍വെര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണിത്. ഓരോ വിഭാഗത്തിലെയും ഫയലുകളെ ആ വിഭാഗത്തില്‍ത്തന്നെയുള്ള ഏതാണ്ടെല്ലാഫോര്‍മാറ്റിലേക്കും മാറ്റാന്‍ സഹായിക്കുന്നു. 
ഡോക്യുമെന്റുകളെ ഇ-ബുക്ക് ഫോര്‍മാറ്റിലേക്കും ഓഡിയോ ഫയലുകളെ AAC, OGG വീഡിയോ ഫയലുകളെ VP8 തുടങ്ങിയവിലേക്കുമെല്ലാമുള്ള കണ്‍വെര്‍ഷന്‍ ഈ സൈറ്റില്‍ സാധ്യമാവുന്നു. വളരെ ഈസിയായിത്തന്നെ ഈ സൈറ്റില്‍ കണ്‍വെര്‍ഷന്‍ സാധ്യമാവുന്നു.

cometdocs.com
ഡോക്യുമെന്റ് ഫയലുകളെ കണ്‍വെര്‍ട്ട് ചെയ്യാനുള്ള വെബ്‌സൈറ്റാണിത്. 
വേര്‍ഡ്, എക്‌സല്‍, പവര്‍പോയിന്റ്, എച്ച്.ടി.എം.എല്‍, ഡി.ഡബ്ല്യു.ജി, ഐ.എംജി, എക്‌സ്പി.എസ്. തുടങ്ങിയവ പി.ഡി.എഫ്. ഫോര്‍മാറ്റിലേക്കും തിരിച്ചും ഫയലുകളെ മാറ്റാന്‍ സഹായിക്കുന്നു.





വീഡിയോ ഫയലുകളും ഓഡിയോ ഫയലുകളും കണ്‍വെര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണ് ഇത്. യൂട്യൂബ് അടക്കമുള്ള വീഡിയോ വെബ്‌സൈറ്റുകളില്‍ നിന്ന് ഫയലുകള്‍ നേരിട്ട് കണ്‍വെര്‍ട്ട് ചെയ്തശേഷം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഈ സൈറ്റിലുണ്ട്. 3gp, 3g2, asf, avi, flv, mp3, mp4 തുടങ്ങി നിരവധി ഫയല്‍ ഫോര്‍മാറ്റിലേക്ക് ഈ സൈറ്റ് വഴി കണ്‍വെര്‍ട്ട് ചെയ്യാം.

ഡോളറിന്റെയും റിയാലിന്റെയും മറ്റും വിനിമയ നിരക്കുകള്‍ ഇന്ത്യന്‍ രൂപയിലും തിരിച്ചും അറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണിത്. ഏറ്റവും പുതിയ നിരക്കുകള്‍ തന്നെ ഉള്‍പ്പെടുത്തുന്ന ഈ സൈറ്റ് വ്യാപാരികള്‍ക്കും വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും വളരെ 
ഉപകാരപ്രദമാണ്.




Continue reading →
Saturday, June 2, 2012

ബാങ്ക്‌വായ്പാ സംബന്ധമായ വിവരങ്ങള്‍ ഇനി ഓണ്‍ലൈനിലും അറിയാം

0 comments

 രൂപയുടെ മൂല്യം ഇടിയുകയും പണപ്പെരുപ്പം റോക്കറ്റുപോലെ കുതിച്ചുയരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ അടിക്കടി മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നു. 
ഇന്ന് ബാങ്കുകളില്‍ നിന്ന് ലോണുകള്‍ വാങ്ങാത്തവര്‍ കുറവായിരിക്കും. പുതിയ വീടുണ്ടാക്കാനോ, മറ്റു കെട്ടിടങ്ങള്‍ പണിയാനോ, വ്യാപാര സ്ഥാപനം തുടങ്ങാനോ എന്നുവേണ്ട പഠിക്കാനും കാറുവാങ്ങാനും വരെ ലോണ്‍ അന്വേഷിച്ച് നടക്കുന്നവരാണ് നാം. അപ്പോള്‍ പലിശ നിരക്കില്‍ വരുന്ന ഈ മാറ്റങ്ങള്‍കാരണം സാധാരണക്കാരന്റെ കുടുംബ ബജറ്റില്‍ വന്‍ ബാധ്യതയാണ് ഉണ്ടാക്കുന്നത്. 
ഇപ്രകാരം അടിക്കടിയുണ്ടാകുന്ന പലിശ നിരക്ക് വര്‍ധനവിനും കുറവിനും അനുസരിച്ച് വായ്പാ പലിശയിലും മാസ അടവുസംഖ്യയിലും വരുന്ന മാറ്റങ്ങള്‍ അറിയാന്‍ ഇനിമുതല്‍ ബാങ്കില്‍പോയി അന്വേഷിച്ചുബുദ്ധിമുട്ടണമെന്നില്ല. ഈ കാര്യത്തിനും നമ്മെ സഹായിക്കാന്‍ ഓണ്‍ലൈന്‍ റെഡി. 
സാമ്പത്തിക കാര്യങ്ങളെക്കുറിച്ച അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളിച്ച ഓണ്‍ലൈന്‍ ഫിനാന്‍ഷ്യല്‍ കാല്‍ക്കുലേറ്റര്‍ സംവിധാനം ഉള്ള വെബ്‌സൈറ്റാണ് റുട്ടിടാക്ക്.കോം rupeetalk.com
 മോഹനവാഗ്ദാനങ്ങളുമായി വരുന്ന പല പുത്തന്‍ബാങ്കുകാരുടെയും വലയില്‍ ചാടി സ്വകാര്യബാങ്കുകളില്‍ നിന്ന് കൂടിയ പലിശക്ക് ലോണ്‍ എടുക്കുന്നവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളബാങ്കുകളിലേക്ക് മാറാന്‍ ആഗ്രഹിക്കാറുണ്ട്. തങ്ങളുടെ ലോണ്‍ മറ്റൊരു പൊതുമേഖലാ ബാങ്കിലേക്കോ മറ്റേതെങ്കിലും കുറഞ്ഞ പലിശയുള്ള ബാങ്കിലേക്കോമാറ്റിയാല്‍ അടവുസംഖ്യയിലും പലിശയിലും വരുന്ന മാറ്റങ്ങളെക്കുറിച്ചറിയാനും ഈ സൈറ്റ് സഹായിക്കും.
കൂടാതെ പുതിയതായി ഒരുലോണ്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള ബാങ്കുകളുടെ ലോണുകളെപ്പറ്റിയും അവയുടെ പലിശ, അടവ് കാലാവധി തുടങ്ങിയവയെപ്പറ്റിയുമെല്ലാം അറിയാന്‍ ബാങ്കില്‍പോയി അന്വേഷിക്കണമെന്നില്ല അതിനും കൃത്യമായ വിവരങ്ങള്‍ വെബ്‌സൈറ്റ് നല്‍കും.
ലോണുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമേ വിനിമയ നിരക്ക്, റിട്ടയര്‍മെന്റ് കാല്‍ക്കുലേഷന്‍, ഇന്‍കം ടാക്‌സ് കാല്‍ക്കുലേഷന്‍, മൂച്ച്യല്‍ഫണ്ട് തുടങ്ങിയ സേവനങ്ങളും ഈ വെബ്‌സൈറ്റ് നല്‍കുന്നു. കൂടാതെ നിങ്ങളുടെ സംശയങ്ങള്‍ക്ക്് മറുപടിയായി ഏതുസമയവും വിളിക്കാവുന്ന കാള്‍ സെന്റര്‍ നമ്പറും വെബ്‌സൈറ്റ് നല്‍കുന്നുണ്ട്. മാത്രമല്ല എസ്.എം.എസിലൂടെയും വിവരങ്ങള്‍ അറിയാവുന്നതാണ്. 
 ഇത്തരം സേവനങ്ങള്‍ നല്‍കുന്ന മറ്റു രണ്ട് വെബ്‌സൈറ്റുകളാണ് apnapaisa.com bankbazaar.com

Continue reading →
Wednesday, May 30, 2012

വിനോദ സഞ്ചാരത്തിനായി

0 comments

വധിക്കാലം തീരാറായി.അതുകൊണ്ടുതന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കുകളും ഏറുകയാണ്. വേനലവധി സമയങ്ങളില്‍ കുടുംബവും കൂട്ടുകാരുമൊത്തുള്ള ഒരു വിനോദ യാത്ര ഇന്ന് ലോകമെമ്പാടും പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍ സാധാരണമായിരിക്കുന്നു.
 വിനോദ സഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്കായി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഒട്ടനവധി സൈറ്റുകളും സ്ഥാപനങ്ങളും നിലവിലുണ്ടെങ്കിലും അതില്‍ നിന്നും വിത്യസ്തമായ രീതിയില്‍ വിക്കിവെബ്‌സൈറ്റുകളുടെ മാതൃകയില്‍ 26000ത്തോളം വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വെബ്‌സൈറ്റാണ് wikitravel.org

ഓരോ രാജ്യത്തിന്റെയും വിവരങ്ങള തരംതിരിച്ച് ഈ സൈറ്റില്‍ നല്‍കിയിരിക്കുന്നു. കാണാനാഗ്രഹിക്കുന്ന സ്ഥലത്തിന്റെ പേരു നല്‍കി തിരഞ്ഞാലും അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.
ഓരോ രാജ്യത്തെയും പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, അവിടത്തെ ഭൂപ്രകൃതി, അവിടേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങി ഒരു വിനോദസഞ്ചാരത്തിനാവശ്യമായ എല്ലാവിവരങ്ങളും ഇതില്‍ ലഭ്യമാണ്. 
ഓരോ മാസവും മികച്ചസ്ഥലങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക വിവരണം ഹോംപേജില്‍ തന്നെ ലഭ്യമാണ്. വിനോദ യാത്രാ അനുഭവങ്ങള്‍ പങ്കുവെക്കുകയും മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും. കൂടാതെ നിങ്ങളുടെ അറിവിലുള്ള സ്ഥലങ്ങളെപ്പറ്റി സൈറ്റിലേക്ക് അറിവുകള്‍നല്‍കുകയുമാവാം.
Continue reading →
Friday, April 27, 2012

യൂസ്വര്‍മാന്വലുകള്‍ ഓണ്‍ലൈനായി ലഭിക്കാന്‍

0 comments

ഒരുപാട് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നവരും ഉപയോഗിക്കുന്നവരുമാണ് നാം. പല കമ്പനികളും തങ്ങളുടെ ഉപകരണങ്ങള്‍ക്ക് പ്രത്യേകമായ പലസൗകര്യങ്ങളും ചേര്‍ത്താണ് വിപണിയില്‍ ഇറക്കുന്നത്. 
ഉദാഹരണത്തിന് ഒരു ഡിവിഡി പ്ലെയറില്‍ പല രീതിയിലുള്ള ശബ്ദക്രമീകരണങ്ങളും നടത്താനാവും. നിലവിലുള്ള ക്രമീകരണങ്ങള്‍ക്ക് പുറമേ സ്വമേധയാ ചെയ്യേണ്ട ഇത്തരം ക്രമീകരണങ്ങളെപ്പറ്റി ഡീലര്‍ പറഞ്ഞുതരണമെന്നില്ല. 
അതുപോലെ ഒരു മൊബൈല്‍ വാങ്ങിയാല്‍ പലരും ഫോള്‍വിളിക്കാനും സ്വീകരിക്കാനും മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അതിനുള്ളിലെ ഇന്റര്‍നെറ്റ്, ജിപി.എസ്, വോയ്‌സ് കമാന്‍ഡ് തുടങ്ങിയ പല സൗകര്യങ്ങളും പലരും അറിയാറില്ല.  അതുപോലെ ഉപകരണത്തിന് സംഭവിക്കുന്ന കൊച്ചുകൊച്ചു തകരാറുകള്‍ പരിഹരിക്കാനും പലര്‍ക്കും സ്വന്തമായി കഴിയാറില്ല. 
 ഇത്തരം കാര്യങ്ങളെല്ലാം വിവരിക്കുന്ന ഒരു പുസ്തകമാണ് മാന്വല്‍(കൈപ്പുസ്തകം). ഈ പുസ്തകം ഏത് ഉപകരണം വാങ്ങുമ്പോഴും അതിന്റെ കൂടെ ലഭ്യമാവുന്ന ഒന്നാണ്. നമ്മുടെ അശ്രദ്ധകൊണ്ട്് ഇത് പലപ്പോഴും ന്ഷ്ടപ്പെടുകയാണ് ചെയ്യാറ്. ചിലപ്പോള്‍ ഉപകരണം റിപ്പയര്‍ ചെയ്യാന്‍ വരുന്നവരും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇത്തരം പുസ്തകം ആവശ്യപ്പെടാറുണ്ട്. നമുക്ക് പരിചിതമല്ലാത്ത ഏതു ഉപകരണവും ഇപ്രകാരം മാന്വല്‍ നോക്കി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ്.
  ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കാന്‍ കാരണം ചിലപ്പോഴൊക്കെ വളരെ അത്യാവശ്യമെന്ന് തോന്നുന്ന ഈ പുസ്തകം അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടാല്‍ അത് തിരിച്ച് ലഭിക്കാനുള്ള ഒരു വൈബ്‌സൈറ്റാണ് www.usersmanualguide.com 
  നിലവില്‍ വിപണിയില്‍ ലഭ്യമായ Panasonic, Sharp, Casio, Yamaha Audio, Funai, ICOM. Philips, Motorol, Samsung, Sanyo തുടങ്ങി ഒട്ടനവധി കമ്പനികളുടെ എല്ലാത്തരം ഉപകരണങ്ങളുടെയും യൂസര്‍ മാന്വവല്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ് തുറന്ന ശേഷം ആവശ്യമുള്ള നിലവില്‍ ലഭ്യമായിരിക്കുന്ന കമ്പനികളുടെ ഉപകരണങ്ങുളടെ പേരില്‍ ക്ലിക് ചെയ്താല്‍ വിത്യസ്ത ഭാഷകളിലുള്ള മാന്വലുകള്‍ ലിസ്റ്റുചെയ്യും. നമുക്കാവശ്യമുള്ള ഭാഷ സെലക്്ട് ചെയ്താല്‍ അതിന്റെ പിഡിഎഫ് ഫോര്‍മാറ്റിലുള്ള ഫയല്‍ ഡൗണ്‍ലോഡ് ആവുന്നതാണ്.
ഇതേപോലെ യൂസ്വര്‍ മാന്വവല്‍സ് ലഭ്യമാക്കുന്ന മറ്റൊരു സൈറ്റാണ് http://www.manualsonline.com




Continue reading →
Sunday, April 15, 2012

ജീവജാലകങ്ങളെക്കുറിച്ച് അറിയാന്‍ eol.org

0 comments

ലോകം ഇന്ന് ഇന്റര്‍നെറ്റിലാണ് നിയന്ത്രിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. എല്ലാവിവരങ്ങളും പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ സര്‍വ വിജ്ഞാനകോശമായി കണക്കാക്കുന്നത് ഇപ്പോള്‍ ഇന്റര്‍നെറ്റാണ്. വിവരങ്ങള്‍ കണ്ടെത്താനും നല്‍കാനും ഇതിലും ചെലവുകുറഞ്ഞതും വിശാലവും എളുപ്പവുമായ മറ്റൊരു മാര്‍ഗവും ഇന്ന് നിലവിലില്ല. 


 വെബ്‌സൈറ്റുകള്‍ വഴിയാണ് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ കൈമാറുന്നത്. ഇന്റര്‍നെറ്റിലെതന്നെ സര്‍വ വിജ്ഞാനകോശ വെബ്‌സൈറ്റായി വിക്കിപീഡിയ അടക്കമുള്ള പല വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ലോകത്ത് ഇന്ന് ലഭ്യമായിട്ടുള്ള ജീവികളുടെത് മാത്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു വെബ്‌സൈറ്റാണ്  എന്‍സൈക്ലോപീഡിയ ഓഫ് ലൈഫ്് (eol.org).

ലോകത്ത് ഏതാണ്ട് 19ലക്ഷം ജീവികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ ഒന്‍പതര ലക്ഷം ജീവികളുടെയും പേരുകള്‍, വര്‍ഗ്ഗം, ശാസ്ത്രീയവിവരങ്ങള്‍,  ചിത്രങ്ങള്‍ എന്നിവ അടങ്ങിയ ഒരു സമ്പൂര്‍ണ്ണ വിവരശേഖരമാണ് ഈ വെബ്‌സൈറ്റി ഒരുക്കിയിരിക്കുന്നത്. ഏതൊരു ജീവിയെപ്പറ്റി അറിയണമെങ്കിലും അതിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്താല്‍ ആ ജീവിയെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ലഭ്യമാകും.

 വിക്കിപീഡിയ സൈറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മനോഹരവും കൂടുതല്‍ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇത്.  ചുരുക്കം, വിശദമായി, പേരുകള്‍, കുടുംബം തുടങ്ങി ഒന്‍പത് ടാബുകളിലായാണ്  വിവരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ജീവ ശാസ്ത്രമേഖലയില്‍ പഠിക്കുന്നവര്‍ക്കും ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ക്കും മറ്റും വളരെ ഉപകാരപ്രദമായ ഒരുവൈബ്‌സൈറ്റാണ് ഇത്.

 മുപ്പതിനായിരത്തോളം ജീവികളുടെ വിവരങ്ങളുമായി 2008 ഫിബ്രവരിയിലാണ് വെബ്‌സൈറ്റ് നിലവില്‍ വന്നത്. ഒന്‍പത് ലക്ഷത്തോളം പേജുകളും 13ലക്ഷത്തോളം ചിത്രങ്ങളും മറ്റു വിവരങ്ങളും ഇതിനകം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച്,  തുടങ്ങി എട്ടോളം ഭാഷകളിലും വെബ്‌സൈറ്റ് ലഭ്യമാണ്.

ഹവാര്‍ഡ് യൂണിവേഴ്‌സിറ്റി, ഫീല്‍ഡ് മ്യൂസിയം, മറൈന്‍ ബയോളജിക്കല്‍ ലബോറട്ടറി, മിസ്സോറി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഈ സംരഭത്തിന് തുടക്കമിട്ടത്.  എഡ്വേര്‍ഡ് ഒ. വില്‍സണ്‍ എന്ന ലോകപ്രശസ്ത ബയോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ഇന്ന് ഈ സംരഭം പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങള്‍, വിദഗ്ദരായ ശാസ്ത്രജ്ഞര്‍, യൂണിവേഴ്‌സിറ്റികള്‍, വിദ്യാര്‍ഥികള്‍, വിക്കിപീഡിയ, ഫഌക്കര്‍  തുടങ്ങിയ വെബ്‌സൈറ്റ് അടക്കമുള്ളവരാണ് ഇതിലേക്ക് വിവരങ്ങള്‍ നല്‍കുന്നു. 
 ജീവശാസ്ത്രമേഖലയില്‍ കൂടുതല്‍ അറിവുകള്‍ കൈവശമുള്ളവര്‍ക്ക് വിവരങ്ങള്‍ തിരയുന്നതിന് പുറമെ തങ്ങളുടെ വിവരങ്ങള്‍ വൈബ്‌സൈറ്റിലേക്ക് കൈമാറാവുന്നതുമാണ്. മാത്രമല്ല ഇതോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലും പങ്കെടുത്ത് അറിവുകള്‍ കൈമാറ്റം ചെയ്യാവുന്നതുമാണ്.

Continue reading →
Friday, April 6, 2012

ഇഷ്ടപ്പെട്ട വെബ്‌സൈറ്റുകള്‍ തിരഞ്ഞുപിടിക്കാന്‍...

0 comments

  ന്റര്‍നെറ്റ് എന്ന അണ്ഠകടാഹത്തില്‍ ഇപ്പോള്‍കോടിക്കണക്കിന് വെബ്‌സൈറ്റുകളാണ് നിലവിലുള്ളത്. ദിനംപ്രതിയെന്നവണ്ണം പുതിയ പുതിയ സൈറ്റുകള്‍ രംഗപ്രവേശനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ വിവരവിജ്ഞാനകോശം ഇപ്പോള്‍ ഇന്റര്‍നെറ്റായി മാറിയിരിക്കുകയാണല്ലോ. എന്തിനും ഏതിനും ഇന്റര്‍നെറ്റിലാണ് ഇപ്പോള്‍ പരതുന്നത്. എന്നാല്‍ അണ്ഠകടാഹത്തിലെ കോടാനുകോടി വെബ്‌സൈറ്റുകളില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ എങ്ങിനെ തിരഞ്ഞുകണ്ടുപിടിക്കും. വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. 
 ഗൂഗിള്‍, യാഹു തുടങ്ങിയ സെര്‍ച്ച് എന്‍ജിനുകള്‍ കുറച്ചൊക്കെ സഹായകമാണ് എന്നാല്‍ സെര്‍ച്ച റിസള്‍ട്ട് ആയി വരുന്ന ആയിരക്കണക്കിന് സൈറ്റുകളില്‍ നിന്ന് നമുക്ക് ആവശ്യമുള്ളവ എങ്ങിനെ തിരഞ്ഞെടുക്കും. പലതും ചിലപ്പോള്‍ നമ്മെ പറ്റിക്കുന്നതോ അപകടത്തില്‍പ്പെടുത്തുന്നതോ ആയ സൈറ്റുകളായിരിക്കും. മാത്രമല്ല ഇവയിലൊന്നും ലിസ്റ്റ് ചെയ്യാത്ത അനേകം സൈറ്റുകള്‍ വേറെയുമുണ്ടാവാം.  ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാവുന്ന ഒരു വെബ്‌സൈറ്റാണ് http://www.stumbleupon.com. 
 ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ ഇഷ്ടങ്ങള്‍ അതില്‍ രേഖപ്പെടുത്താവുന്നതാണ്.  ഫോട്ടോഗ്രാഫി, ആര്‍ട്‌സ്, ഹ്യൂമര്‍, ടെക്‌നോളജി, സിനിമ, സയന്‍സ്, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് തങ്ങളുടെ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ഇപ്രകാരം താത്പര്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ പിന്നെ അതാതു വിഷയങ്ങളിലെ വെബ്‌സൈറ്റുകള്‍ തിരഞ്ഞുപിടിച്ച് വെബ്‌സൈറ്റ് താങ്കളെ വിവരം അറിയിച്ചുകൊണ്ടിരിക്കും. വെബ്‌സൈറ്റുകള്‍ മാത്രമല്ല ചിത്രങ്ങള്‍ വീഡിയോ എന്നിവയെക്കുറിച്ചും നിങ്ങള്‍ക്ക് വിവരം ലഭിച്ചുകൊണ്ടിരിക്കും.
 ഉദാഹരത്തിന് താങ്കള്‍ ഫോട്ടോഗ്രഫി വിഭാഗം തിരഞ്ഞെടുത്താല്‍ ഫോട്ടോഗ്രഫി വിഷയം കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളെപ്പറ്റി താങ്കളെ അറിയിച്ചുകൊണ്ടിരിക്കും. വെബ്‌സൈറ്റില്‍ കയറി മുകള്‍ഭാഗത്തുള്ള 'സ്റ്റബിള്‍' ബട്ടണ്‍ ക്ലിക്ക് ചെയ്താലും പുതിയ സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കും. ഓരോ സൈറ്റുകളും സന്ദര്‍ശിച്ചശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇഷ്ടങ്ങളും രേഖപ്പെടുത്താനുമുള്ള നിര്‍ദ്ദേശവും ഈ സൈറ്റ് നല്‍കുന്നുണ്ട്. ഇപ്രകാരം ചെയ്യുന്നതിലൂടെ താങ്കളുടെ ഇഷ്ടങ്ങള്‍ കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കാന്‍ സൈറ്റിന് സാധിക്കുന്നു. 
ഇരുപത് മില്യണ്‍ അംഗങ്ങള്‍ ഇതിനകം ഈ സൈറ്റില്‍ അംഗങ്ങളായിക്കഴിഞ്ഞു. 2001ലാണ് വെബ്‌സൈറ്റ് നിലവില്‍ വന്നത്. ലോകത്തിലെ മികച്ച വെബ്‌സൈറ്റുകളില്‍ ഒന്നായാണ് ഇതിനെ കരുതുന്നത്. അലക്‌സാ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്താണ് ഈ വെബ്‌സൈറ്റ് നിലകൊള്ളുന്നത്.


വെബ്‌സൈറ്റിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ വീഡിയോ കാണുക.



Continue reading →
Thursday, March 29, 2012

മലബാറിന്റെ രുചിയറിയാന്‍ ഫുഡ് ഓഫ മലബാര്‍

1 comments





ബോംബെ ഹോട്ടലിലെ ചിക്കന്‍ ബിരിയാണി, പാരഗണിലെ ബീഫ് ബിരിയാണി, കോഴിക്കോടന്‍ ഹല്‍വ, കാലിക്കറ്റ് കിച്ചണിലെ കോഴി നിറച്ചത്, അമ്മ ഫിഷ് കറി ഇവയെല്ലാംകേള്‍ക്കും ഏതൊരാളുടെയും നാവില്‍ വെള്ളം നിറയുമെന്ന് തീര്‍ച്ച. ഭക്ഷണപ്രിയനാണെങ്കില്‍ കാര്യം പറയുകയും വേണ്ട.
ഭക്ഷപ്പെരുമയുടെ കാര്യത്തില്‍ മലബാര്‍ പ്രത്യേകിച്ചും കോഴിക്കോടിന്റെയും കണ്ണൂരിന്റെയും പേരും പെരുമയും ഒന്നുവേറെത്തന്നെയാണ്. പല ലോകപ്രശസ്തരും കോഴിക്കോട് വരുമ്പോള്‍ ഇവിടത്തെ നാടന്‍ ഭക്ഷണങ്ങള്‍ പ്രത്യേകമായി വാങ്ങിക്കഴിക്കുന്നതും ഈ പെരുമകൊണ്ടുതന്നെയാണ്.

ചിക്കന്‍ ശര്‍ക്ക, ഗോതമ്പ് പൊറാട്ട, നെയ്‌ച്ചോറ്്, ചിക്കന്‍ സൂപ്പ്, നാടന്‍ വിഭവങ്ങളായ
പത്തല്‍ ഇറച്ചിക്കറി, മീന്‍ മുട്ട ഫ്രൈ, പുട്ടും മട്ടന്‍ ചാപ്‌സും, തരി കാച്ചിയത്, തലശ്ശേരി ബരിയാണി, കപ്പ ബോട്ടി തുടങ്ങിയ മലബാറിന്റെതായ ഒട്ടനവധി വിഭവങ്ങളുടെ പേരുകള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇവയെല്ലാം രുചിച്ചു നോക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. കാരണം പലപ്പോഴും ഇത് എവിടെ കിട്ടുമെന്ന് അറിയാത്തതുകൊണ്ടുതന്നെയാണ്. മലബാറിന് പുറത്തുനിന്ന് വരുന്നവര്‍ക്കാണ് ഈ ബുദ്ധിമുട്ട് ഏറെയുള്ളത്.


മലബാറിന്റെ ഈ രുചിപ്പെരുമയെ ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്ന ഒരു സ്‌പെഷ്യല്‍ വെബ്‌സൈറ്റാണ് foodofmalabar.com പേരുപോലെത്തന്നെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ മലബാര്‍ ഏരിയയിലെ പ്രശസ്തമായ ഭക്ഷണവിഭവങ്ങളാണ് ഈ സൈറ്റ് നിങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നത്.


പതിവ് കുക്കറി വെബ്‌സൈറ്റുകളില്‍ വിഭവം എങ്ങിനെ ഉണ്ടാക്കണമെന്ന് പഠിപ്പിക്കുമ്പോള്‍ അതില്‍ നിന്നും വിത്യസ്തമായി ഓരോ ഭക്ഷണ വിഭവങ്ങളും എവിടെ കിട്ടുമെന്ന വിവരം നല്‍കിക്കൊണ്ടാണ് ഈസൈറ്റ് വിത്യസ്തമാവുന്നത്. വിഭവങ്ങളുടെ പേരും അവയുടെ മനോഹര ചിത്രങ്ങളും അടങ്ങിയ വെബ്‌സൈറ്റ് ഇവ ഓരോന്നും ഏതൊക്കെ സ്ഥലങ്ങളില്‍ ലഭ്യമാവും എന്നും ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കാണിച്ചുതരുന്നു. ഏതു സ്ഥലത്താണ് ഹോട്ടല്‍ നില്‍ക്കുന്നതെന്നും അവയിലേക്കെത്താനുള്ള വഴികളും സൈറ്റില്‍
നിന്ന് വ്യക്തമായി മനസ്സിലാക്കാം.

ബോംബെ ഹോട്ടലിലെ ചിക്കന്‍ ബിരിയാണി, കാലിക്കറ്റ് കിച്ചണിലെ കോഴി നിറച്ചത്, അമ്മ ഫിഷ് കറി തുടങ്ങി ചില ഹോട്ടലുകള്‍ അല്ലെങ്കില്‍ തട്ടുകടകള്‍ ചില വിഭവങ്ങളുടെ കാര്യത്തില്‍ പ്രശസ്തമായിരിക്കും. അത്തരം വിഭവങ്ങളുടെ കാര്യത്തില്‍ ആ വിഭവം തയ്യാറാക്കുന്നതില്‍ പ്രശസ്തമായ സ്ഥലമാണ് നിങ്ങള്‍ക്കായി നിര്‍ദ്ദേശിക്കുന്നത്. അതുപോലെ ആ ഹോട്ടലില്‍ ഉണ്ടാക്കുന്ന മറ്റു പ്രശസ്തമായ വിഭവങ്ങളെപ്പറ്റിയും സൈറ്റ് വിവരണം നല്‍കുന്നു. കൂടാതെ ഭക്ഷണത്തെപ്പറ്റിയുള്ള ചെറുവിവരണവും. ഒരു വിഭവത്തിന്റെ കാര്യത്തില്‍ ഒന്നിലധികം ഹോട്ടലുകള്‍ പ്രശസ്തരാണെങ്കില്‍ അവയുടെയെല്ലാം പേരുകളും സൈറ്റില്‍ ലഭ്യമാണ്.
ഇനി ഇഷ്ടപ്പെട്ട ഭക്ഷണം എവിടെ കിട്ടുമെന്നോര്‍ത്ത് വിഷമിക്കണ്ട...
വെബ്‌സൈറ്റ് വിളിക്കൂ.. വണ്ടിയെടുക്കൂ... കുതിക്കൂ... കഴിക്കൂ...


Shree

Continue reading →