Friday, April 27, 2012

യൂസ്വര്‍മാന്വലുകള്‍ ഓണ്‍ലൈനായി ലഭിക്കാന്‍

0 comments

ഒരുപാട് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നവരും ഉപയോഗിക്കുന്നവരുമാണ് നാം. പല കമ്പനികളും തങ്ങളുടെ ഉപകരണങ്ങള്‍ക്ക് പ്രത്യേകമായ പലസൗകര്യങ്ങളും ചേര്‍ത്താണ് വിപണിയില്‍ ഇറക്കുന്നത്. 
ഉദാഹരണത്തിന് ഒരു ഡിവിഡി പ്ലെയറില്‍ പല രീതിയിലുള്ള ശബ്ദക്രമീകരണങ്ങളും നടത്താനാവും. നിലവിലുള്ള ക്രമീകരണങ്ങള്‍ക്ക് പുറമേ സ്വമേധയാ ചെയ്യേണ്ട ഇത്തരം ക്രമീകരണങ്ങളെപ്പറ്റി ഡീലര്‍ പറഞ്ഞുതരണമെന്നില്ല. 
അതുപോലെ ഒരു മൊബൈല്‍ വാങ്ങിയാല്‍ പലരും ഫോള്‍വിളിക്കാനും സ്വീകരിക്കാനും മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അതിനുള്ളിലെ ഇന്റര്‍നെറ്റ്, ജിപി.എസ്, വോയ്‌സ് കമാന്‍ഡ് തുടങ്ങിയ പല സൗകര്യങ്ങളും പലരും അറിയാറില്ല.  അതുപോലെ ഉപകരണത്തിന് സംഭവിക്കുന്ന കൊച്ചുകൊച്ചു തകരാറുകള്‍ പരിഹരിക്കാനും പലര്‍ക്കും സ്വന്തമായി കഴിയാറില്ല. 
 ഇത്തരം കാര്യങ്ങളെല്ലാം വിവരിക്കുന്ന ഒരു പുസ്തകമാണ് മാന്വല്‍(കൈപ്പുസ്തകം). ഈ പുസ്തകം ഏത് ഉപകരണം വാങ്ങുമ്പോഴും അതിന്റെ കൂടെ ലഭ്യമാവുന്ന ഒന്നാണ്. നമ്മുടെ അശ്രദ്ധകൊണ്ട്് ഇത് പലപ്പോഴും ന്ഷ്ടപ്പെടുകയാണ് ചെയ്യാറ്. ചിലപ്പോള്‍ ഉപകരണം റിപ്പയര്‍ ചെയ്യാന്‍ വരുന്നവരും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇത്തരം പുസ്തകം ആവശ്യപ്പെടാറുണ്ട്. നമുക്ക് പരിചിതമല്ലാത്ത ഏതു ഉപകരണവും ഇപ്രകാരം മാന്വല്‍ നോക്കി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ്.
  ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കാന്‍ കാരണം ചിലപ്പോഴൊക്കെ വളരെ അത്യാവശ്യമെന്ന് തോന്നുന്ന ഈ പുസ്തകം അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടാല്‍ അത് തിരിച്ച് ലഭിക്കാനുള്ള ഒരു വൈബ്‌സൈറ്റാണ് www.usersmanualguide.com 
  നിലവില്‍ വിപണിയില്‍ ലഭ്യമായ Panasonic, Sharp, Casio, Yamaha Audio, Funai, ICOM. Philips, Motorol, Samsung, Sanyo തുടങ്ങി ഒട്ടനവധി കമ്പനികളുടെ എല്ലാത്തരം ഉപകരണങ്ങളുടെയും യൂസര്‍ മാന്വവല്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ് തുറന്ന ശേഷം ആവശ്യമുള്ള നിലവില്‍ ലഭ്യമായിരിക്കുന്ന കമ്പനികളുടെ ഉപകരണങ്ങുളടെ പേരില്‍ ക്ലിക് ചെയ്താല്‍ വിത്യസ്ത ഭാഷകളിലുള്ള മാന്വലുകള്‍ ലിസ്റ്റുചെയ്യും. നമുക്കാവശ്യമുള്ള ഭാഷ സെലക്്ട് ചെയ്താല്‍ അതിന്റെ പിഡിഎഫ് ഫോര്‍മാറ്റിലുള്ള ഫയല്‍ ഡൗണ്‍ലോഡ് ആവുന്നതാണ്.
ഇതേപോലെ യൂസ്വര്‍ മാന്വവല്‍സ് ലഭ്യമാക്കുന്ന മറ്റൊരു സൈറ്റാണ് http://www.manualsonline.com




Continue reading →
Sunday, April 15, 2012

ജീവജാലകങ്ങളെക്കുറിച്ച് അറിയാന്‍ eol.org

0 comments

ലോകം ഇന്ന് ഇന്റര്‍നെറ്റിലാണ് നിയന്ത്രിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. എല്ലാവിവരങ്ങളും പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ സര്‍വ വിജ്ഞാനകോശമായി കണക്കാക്കുന്നത് ഇപ്പോള്‍ ഇന്റര്‍നെറ്റാണ്. വിവരങ്ങള്‍ കണ്ടെത്താനും നല്‍കാനും ഇതിലും ചെലവുകുറഞ്ഞതും വിശാലവും എളുപ്പവുമായ മറ്റൊരു മാര്‍ഗവും ഇന്ന് നിലവിലില്ല. 


 വെബ്‌സൈറ്റുകള്‍ വഴിയാണ് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ കൈമാറുന്നത്. ഇന്റര്‍നെറ്റിലെതന്നെ സര്‍വ വിജ്ഞാനകോശ വെബ്‌സൈറ്റായി വിക്കിപീഡിയ അടക്കമുള്ള പല വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ലോകത്ത് ഇന്ന് ലഭ്യമായിട്ടുള്ള ജീവികളുടെത് മാത്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു വെബ്‌സൈറ്റാണ്  എന്‍സൈക്ലോപീഡിയ ഓഫ് ലൈഫ്് (eol.org).

ലോകത്ത് ഏതാണ്ട് 19ലക്ഷം ജീവികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ ഒന്‍പതര ലക്ഷം ജീവികളുടെയും പേരുകള്‍, വര്‍ഗ്ഗം, ശാസ്ത്രീയവിവരങ്ങള്‍,  ചിത്രങ്ങള്‍ എന്നിവ അടങ്ങിയ ഒരു സമ്പൂര്‍ണ്ണ വിവരശേഖരമാണ് ഈ വെബ്‌സൈറ്റി ഒരുക്കിയിരിക്കുന്നത്. ഏതൊരു ജീവിയെപ്പറ്റി അറിയണമെങ്കിലും അതിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്താല്‍ ആ ജീവിയെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ലഭ്യമാകും.

 വിക്കിപീഡിയ സൈറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മനോഹരവും കൂടുതല്‍ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇത്.  ചുരുക്കം, വിശദമായി, പേരുകള്‍, കുടുംബം തുടങ്ങി ഒന്‍പത് ടാബുകളിലായാണ്  വിവരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ജീവ ശാസ്ത്രമേഖലയില്‍ പഠിക്കുന്നവര്‍ക്കും ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ക്കും മറ്റും വളരെ ഉപകാരപ്രദമായ ഒരുവൈബ്‌സൈറ്റാണ് ഇത്.

 മുപ്പതിനായിരത്തോളം ജീവികളുടെ വിവരങ്ങളുമായി 2008 ഫിബ്രവരിയിലാണ് വെബ്‌സൈറ്റ് നിലവില്‍ വന്നത്. ഒന്‍പത് ലക്ഷത്തോളം പേജുകളും 13ലക്ഷത്തോളം ചിത്രങ്ങളും മറ്റു വിവരങ്ങളും ഇതിനകം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച്,  തുടങ്ങി എട്ടോളം ഭാഷകളിലും വെബ്‌സൈറ്റ് ലഭ്യമാണ്.

ഹവാര്‍ഡ് യൂണിവേഴ്‌സിറ്റി, ഫീല്‍ഡ് മ്യൂസിയം, മറൈന്‍ ബയോളജിക്കല്‍ ലബോറട്ടറി, മിസ്സോറി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഈ സംരഭത്തിന് തുടക്കമിട്ടത്.  എഡ്വേര്‍ഡ് ഒ. വില്‍സണ്‍ എന്ന ലോകപ്രശസ്ത ബയോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ഇന്ന് ഈ സംരഭം പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങള്‍, വിദഗ്ദരായ ശാസ്ത്രജ്ഞര്‍, യൂണിവേഴ്‌സിറ്റികള്‍, വിദ്യാര്‍ഥികള്‍, വിക്കിപീഡിയ, ഫഌക്കര്‍  തുടങ്ങിയ വെബ്‌സൈറ്റ് അടക്കമുള്ളവരാണ് ഇതിലേക്ക് വിവരങ്ങള്‍ നല്‍കുന്നു. 
 ജീവശാസ്ത്രമേഖലയില്‍ കൂടുതല്‍ അറിവുകള്‍ കൈവശമുള്ളവര്‍ക്ക് വിവരങ്ങള്‍ തിരയുന്നതിന് പുറമെ തങ്ങളുടെ വിവരങ്ങള്‍ വൈബ്‌സൈറ്റിലേക്ക് കൈമാറാവുന്നതുമാണ്. മാത്രമല്ല ഇതോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലും പങ്കെടുത്ത് അറിവുകള്‍ കൈമാറ്റം ചെയ്യാവുന്നതുമാണ്.

Continue reading →
Friday, April 6, 2012

ഇഷ്ടപ്പെട്ട വെബ്‌സൈറ്റുകള്‍ തിരഞ്ഞുപിടിക്കാന്‍...

0 comments

  ന്റര്‍നെറ്റ് എന്ന അണ്ഠകടാഹത്തില്‍ ഇപ്പോള്‍കോടിക്കണക്കിന് വെബ്‌സൈറ്റുകളാണ് നിലവിലുള്ളത്. ദിനംപ്രതിയെന്നവണ്ണം പുതിയ പുതിയ സൈറ്റുകള്‍ രംഗപ്രവേശനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ വിവരവിജ്ഞാനകോശം ഇപ്പോള്‍ ഇന്റര്‍നെറ്റായി മാറിയിരിക്കുകയാണല്ലോ. എന്തിനും ഏതിനും ഇന്റര്‍നെറ്റിലാണ് ഇപ്പോള്‍ പരതുന്നത്. എന്നാല്‍ അണ്ഠകടാഹത്തിലെ കോടാനുകോടി വെബ്‌സൈറ്റുകളില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ എങ്ങിനെ തിരഞ്ഞുകണ്ടുപിടിക്കും. വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. 
 ഗൂഗിള്‍, യാഹു തുടങ്ങിയ സെര്‍ച്ച് എന്‍ജിനുകള്‍ കുറച്ചൊക്കെ സഹായകമാണ് എന്നാല്‍ സെര്‍ച്ച റിസള്‍ട്ട് ആയി വരുന്ന ആയിരക്കണക്കിന് സൈറ്റുകളില്‍ നിന്ന് നമുക്ക് ആവശ്യമുള്ളവ എങ്ങിനെ തിരഞ്ഞെടുക്കും. പലതും ചിലപ്പോള്‍ നമ്മെ പറ്റിക്കുന്നതോ അപകടത്തില്‍പ്പെടുത്തുന്നതോ ആയ സൈറ്റുകളായിരിക്കും. മാത്രമല്ല ഇവയിലൊന്നും ലിസ്റ്റ് ചെയ്യാത്ത അനേകം സൈറ്റുകള്‍ വേറെയുമുണ്ടാവാം.  ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാവുന്ന ഒരു വെബ്‌സൈറ്റാണ് http://www.stumbleupon.com. 
 ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ ഇഷ്ടങ്ങള്‍ അതില്‍ രേഖപ്പെടുത്താവുന്നതാണ്.  ഫോട്ടോഗ്രാഫി, ആര്‍ട്‌സ്, ഹ്യൂമര്‍, ടെക്‌നോളജി, സിനിമ, സയന്‍സ്, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് തങ്ങളുടെ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ഇപ്രകാരം താത്പര്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ പിന്നെ അതാതു വിഷയങ്ങളിലെ വെബ്‌സൈറ്റുകള്‍ തിരഞ്ഞുപിടിച്ച് വെബ്‌സൈറ്റ് താങ്കളെ വിവരം അറിയിച്ചുകൊണ്ടിരിക്കും. വെബ്‌സൈറ്റുകള്‍ മാത്രമല്ല ചിത്രങ്ങള്‍ വീഡിയോ എന്നിവയെക്കുറിച്ചും നിങ്ങള്‍ക്ക് വിവരം ലഭിച്ചുകൊണ്ടിരിക്കും.
 ഉദാഹരത്തിന് താങ്കള്‍ ഫോട്ടോഗ്രഫി വിഭാഗം തിരഞ്ഞെടുത്താല്‍ ഫോട്ടോഗ്രഫി വിഷയം കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളെപ്പറ്റി താങ്കളെ അറിയിച്ചുകൊണ്ടിരിക്കും. വെബ്‌സൈറ്റില്‍ കയറി മുകള്‍ഭാഗത്തുള്ള 'സ്റ്റബിള്‍' ബട്ടണ്‍ ക്ലിക്ക് ചെയ്താലും പുതിയ സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കും. ഓരോ സൈറ്റുകളും സന്ദര്‍ശിച്ചശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇഷ്ടങ്ങളും രേഖപ്പെടുത്താനുമുള്ള നിര്‍ദ്ദേശവും ഈ സൈറ്റ് നല്‍കുന്നുണ്ട്. ഇപ്രകാരം ചെയ്യുന്നതിലൂടെ താങ്കളുടെ ഇഷ്ടങ്ങള്‍ കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കാന്‍ സൈറ്റിന് സാധിക്കുന്നു. 
ഇരുപത് മില്യണ്‍ അംഗങ്ങള്‍ ഇതിനകം ഈ സൈറ്റില്‍ അംഗങ്ങളായിക്കഴിഞ്ഞു. 2001ലാണ് വെബ്‌സൈറ്റ് നിലവില്‍ വന്നത്. ലോകത്തിലെ മികച്ച വെബ്‌സൈറ്റുകളില്‍ ഒന്നായാണ് ഇതിനെ കരുതുന്നത്. അലക്‌സാ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്താണ് ഈ വെബ്‌സൈറ്റ് നിലകൊള്ളുന്നത്.


വെബ്‌സൈറ്റിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ വീഡിയോ കാണുക.



Continue reading →